Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ് : കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയും മറ്റ് പ്രതികൾക്കെതിരെയും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ടും ദിലീപ് അവരെ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് സിനിമാ മേഖലയിലെ പല പ്രമുഖരുടെയും സഹായം ലഭിച്ചു. താൻ നിരപരാധിയാണെന്ന് ദിലീപ് ഇവരെക്കൊണ്ട് പല തവണ പറയിപ്പിച്ചു. പൊതുസമൂഹത്തിൽ തനിക്ക് അനുകൂലമായ വികാരമുണ്ടാക്കാൻ ശ്രമിച്ചുവെന്നതടക്കം നിരവധി വിമർശനങ്ങളാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ ദിലീപ് താൻ നിരപരാധിയാണെന്ന് വരുത്തിതീർക്കാൻ ആസൂത്രിത ശ്രമം തുടങ്ങി. ഇതിനായി സിനിമാ മേഖലയിലെ തന്റെ സ്വാധീനം ഉപയോഗിച്ച് പല പ്രമുഖരെയും നടിക്കെതിരെ പരാമർശം നടത്തിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സംസാരിക്കേണ്ട സിനിമാ മേഖലയലെ പലരും നടി മുൻ കരുതൽ എടുക്കേണ്ടിയിരുന്നു എന്ന തരത്തിൽ പരാമർശം നടത്തിയത് ദീലിപ് പറഞ്ഞിട്ടാണ്. ദിലീപിന് നടിയോടുള്ള പ്രതികാര മനോഭാവത്തിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അന്വേഷണ സംഘം പറയുന്നു.

ഇത് കൂടാതെ നടിയെ ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താൻ ആലുവയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നുലെന്ന് വരുത്തി തീർക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനും ദിലീപ് ശ്രമിച്ചു. ഫെബ്രുവരി 14 മുതൽ 20 വരെ താൻ ഈ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്നു എന്നാണ് ദീലിപിന്റെ വാദം. എന്നാൽ ഈ ദിവസങ്ങളിൽ രാമലീല സിനിമയുടെ ഷൂട്ടിംഗിനായി ദിലീപ് പങ്കെടുത്തിരുന്നു എന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തിപരമായ പകയെന്ന് അന്വേഷണം സംഘം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചുപകര്‍രപ്പാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. 650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകൾ,ശാസ്ത്രീയ രേഖകൾ ഉൾപ്പടെ ഗൂഡാലോചന തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും,പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്.

സിനിമാ മേഖലയിൽ നിന്ന് മഞ്ജു വാര്യരും കാവ്യ മാധവനും അടക്കം 50 സാക്ഷികൾ. ആകെമൊത്തം 355 സാക്ഷികൾ. ഇതിൽ 33 പേരുടെ രഹസ്യമൊഴികളുമുണ്ട്. പരിശോധനകൾ പൂർത്തിയാകുന്ന മുറക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് നൽകും. നിലവിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും അന്വേഷണ സംഘത്തിനും പുറമെ മുഖ്യമന്ത്രിക്കുംഎജിയുടെ ഓഫീസിലും കേസിന്‍റെ പബ്ലിക് പ്രോസിക്യൂട്ടറായ സുരേശന്‍റെ പക്കലുമാണ് കുറ്റപത്രത്തിന്‍റെ പകർപ്പുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button