ന്യൂഡല്‍ഹി: ചരിത്രം കുറിയ്ക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. മൂന്ന് ദിവസം കൊണ്ട് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുളള റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. നിയുക്ത റോക്കറ്റിന്റെ രൂപരേഖ ഐഎസ്ആര്‍ഒ തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പിഎസ്എല്‍വി റോക്കറ്റുകളാണ് ഉപഗ്രഹ വിക്ഷേപത്തിനായി കൂടുതലായി ഉപയോഗിക്കുന്നത്.ഇവ തയ്യാറാക്കന്‍ 30 മുതല്‍ 40 ദിവസം വരെ ആവശ്യമാണ്.നാനോ സാറ്റ്ലൈറ്റുകളുടെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ റോക്കറ്റ് വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്.
2018 അവസാനമോ 2019 ന്റെ ആദ്യമോ പുതിയ റോക്കറ്റിന്റെ പരീക്ഷണം നടത്തുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നത്.150 മുതല്‍ 500 വരെ കോടിവരെയാണ് വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍ ഉപഗ്രഹവിക്ഷേപണത്തിനായി ചിലവഴിക്കുന്നത്.ഇന്ത്യയുടെ ചിലവ് കുറഞ്ഞ റോക്കറ്റ് വരുന്നതോടെ ആഗോള ഉപഗ്രഹ വിക്ഷേപണത്തിന്റെ കുത്തക ഇന്ത്യയുടെ കൈയിലെത്തും.
Post Your Comments