ഷാര്‍ജ : മണിക്കൂറില്‍ 278 കിലോമീറ്റര്‍ സ്പീഡില്‍ ‘പറന്ന’ ബൈക്ക് ഷാര്‍ജ പൊലീസിന്റെ റഡാറില്‍ പതിഞ്ഞു. ഷാര്‍ജ ഹൈവേയില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള സ്ഥലത്താണ് ബൈക്ക് അമിത വേഗത്തില്‍ പോയത്.
അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനും നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടുന്നതിനുമാണ് റഡാറുകള്‍ സ്ഥാപിച്ചതെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ മേജര്‍ മുഹമ്മദ് അല്‍ ഷിഹി പറഞ്ഞു.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പല റോഡുകളിലും പല തരത്തിലാണ് വേഗത നിയന്ത്രണം ഉള്ളത്. ഇക്കാര്യങ്ങള്‍ വ്യക്തമായി പഠിച്ചതിനുശേഷമാണ് റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അമിതവേഗതയില്‍ പോയി അപകടങ്ങള്‍ ഉണ്ടാക്കരുതെന്നും വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മേജര്‍ മുഹമ്മദ് അല്‍ ഷിഹി പറഞ്ഞു.
Post Your Comments