ആലപ്പുഴ: പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം. ഉച്ചയ്ക്കുശേഷവും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഡോക്ടറെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചു.
തദ്ദേശവകുപ്പ് നീക്കമാരംഭിച്ചിട്ടുള്ളത് സംസ്ഥാനത്തെ 1168 പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മുന്നൂറിടത്തെങ്കിലും സേവനം ദീര്‍ഘിപ്പിക്കാനാണ്. നിലവില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉച്ചയ്ക്ക് ഒരുണിയോടെ അടയ്ക്കും. പ്രത്യേകം ഡോക്ടറെയും മറ്റു ജീവനക്കാരെയും ഉച്ചയ്ക്കുശേഷം ജോലിചെയ്യുന്നതിന് നിയമിക്കും. ഇതിനായി ഗ്രാമപ്പഞ്ചായത്തുകള്‍ പണം ചെലവഴിക്കണം. ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും.
നിയമനങ്ങള്‍ രണ്ടുവര്‍ഷംവരെയുള്ള കരാര്‍വ്യവസ്ഥയിലാണ്. രോഗികള്‍ കൂടുതലുള്ള മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടിയന്തരമായി തുറക്കേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കണം.
പനിയും സാംക്രമികരോഗങ്ങളും കൂടുതലായി കണ്ടുവരുന്ന സമയങ്ങളില്‍ എന്‍.ആര്‍.എച്ച്.എമ്മിന്റെ സഹായത്തില്‍ ക്ലിനിക്കുകള്‍ തുറന്നിരുന്നു. ഇവ ഉച്ചയ്ക്ക് രണ്ടുമുതല്‍ ഏഴുവരെയാണ് പ്രവര്‍ത്തിച്ചത്. ഇതേ മാതൃകയിലാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുക.
Post Your Comments