Latest NewsNewsIndia

മുഖ്യമന്ത്രിയുടെ വാഹനം പോകാൻ ആംബുലന്‍സ് തടഞ്ഞു; ഗര്‍ഭിണി ആശുപത്രിയിൽ എത്തിയത് രണ്ടുപേരുടെ സഹായത്തോടെ നടന്ന്

മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ഗർഭിണി ആശുപത്രിയിലെത്തിയത് നടന്ന്. രണ്ടുപേരുടെ സഹായത്തോടെ 600 മീറ്റര്‍ ദൂരമാണ് ഇവർ നടന്നത്. മാണ്ഡ്യയില്‍ ബി.എം. റോഡില്‍ തിങ്കളാഴ്ചയാണ് സംഭവം. റോഡ് അടച്ചിരിക്കുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍ പോലീസിനെ സമീപിച്ച്‌ ഉടന്‍ ആശു​പത്രിയിലെത്തിക്കേണ്ട ഗര്‍ഭിണിയാണ് വാഹനത്തിലുള്ളതെന്നും തുറക്കണമെന്നും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പകരം സ്ത്രീയോട് നടന്ന് ആശുപത്രിയിലെത്താനാണ് പോലീസ് നിര്‍ദേശിച്ചത്. ഇതോടെ മറ്റുവഴിയില്ലാത്തതിനാല്‍ ബന്ധുക്കളായ രണ്ടുപേരുടെ സഹായത്തോടെ അരക്കിലോമീറ്ററിലധികം ദൂരെയുള്ള ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്നു. പോലീസ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും അതിലും സ്ത്രീയെ ആശു​പത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

സ്ത്രീ നടന്നുപോവുന്നതിന്റെ ദൃശ്യങ്ങളില്‍ റോഡില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നതും പോലീസുകാര്‍ സമീപം നില്‍ക്കുന്നതും സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മാണ്ഡ്യ എസ്.പി. ജി. രാധിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button