Latest NewsKeralaNews

ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ

ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ. മൂന്നാറിൽ വിനോദ സഞ്ചാരികളെ തടഞ്ഞതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്.

നേരത്തെ മൂന്നാറിൽ ഇന്ന് നടക്കുന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം ഉണ്ടായതിനു പിന്നാലെയാണ് ഈ സംഭവം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സന്തോഷ് കുമാറിനെയാണ് ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തത്. സന്തോഷ് കുമാറിനെ ഹർത്താൽ അനുകൂലികൾ പിടിച്ചു തള്ളി. ബലമായി കടകൾ അടപ്പിക്കുകയു വാഹനങ്ങൾ തടയുകയും ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button