Latest NewsKeralaNews

സെക്രട്ടേറിയറ്റ് സൊസൈറ്റി തട്ടിപ്പ് ;ഒരാൾ അറസ്റ്റിൽ

സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണ സംഘത്തിൽ ഭാവന വായ്പയുടെ പേരിൽ കോടികൾ തട്ടിച്ച മുൻ സെക്രട്ടറി രവീന്ദ്രൻ നായരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാൾ ഒളിവിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറയുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഭാവന വായ്പ നൽകാനായി രൂപീകരിച്ച സൊസൈറ്റിയിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തട്ടിപ്പ് തുടർന്ന് വന്നത്.വ്യാജ പേരുകളിൽ അംഗത്വമെടുത്ത ശേഷം വ്യാജ സെർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഭവന വായ്പ അനുവദിച്ചതായി രേഖകൾ ചമച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button