മൂല്യനിർണയം ഇനി കൂടുതൽ സുഗമമാക്കാനൊരുങ്ങി പി എസ് സി.
ഉത്തരക്കടലാസ്സുകൾ സ്കാൻ ചെയ്ത ശേഷം കമ്പ്യൂട്ടർ സ്‌ക്രീനിൽ മൂല്യനിർണയം നടത്തുന്ന രീതിയിലേക്ക് മാറാനൊരുങ്ങുകയാണ് പി എസ് സി .ഇതിനായി വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നതിനുള്ള സോഫ്ട്‍വെയർ വികസിപ്പിക്കുന്നതിനുള്ള ചുമതല സി ഡിറ്റിനെ ഏൽപ്പിക്കാൻ പി എസ് സി തീരുമാനിച്ചു.
ഉത്തരക്കടലാസുകൾ ഓൺസ്‌ക്രീൻ മാർക്കിങ് മാതൃകയിൽ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും മൂല്യനിർണയം .പി എസ് സി യിലെ അക്കാദമിക് കമ്മിറ്റി അംഗങ്ങൾ രാജസ്ഥാൻ സന്ദർശിച്ച ശേഷം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരം.
Post Your Comments