ബെയ്ജിങ്: ലോകത്തിന്റെ ഏതും ഭാഗവും ലക്ഷ്യംവയ്ക്കാവുന്ന ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അടുത്ത വര്‍ഷം െചെനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്നു റിപ്പോര്‍ട്ട്. ഒന്നിലധികം ആണവപോര്‍മുനകള്‍ വഹിക്കാവുന്നതാണ് ഡോങ്‌ഫെങ് -41 എന്ന മിസൈല്‍. ദൂരപരിധി 12,000 കിലോമീറ്റര്‍. ശത്രുസേനകളുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലേക്കു നുഴഞ്ഞുകയറാനും ഇതിനു കഴിയും. വിക്ഷേപണത്തറയില്‍നിന്ന് ലോകത്തിന്റെ ഏതുഭാഗത്തേക്കും ആക്രമണം നടത്താന്‍ കഴിയുന്നതാണ് മിസൈലെന്നും ചൈനയുടെ ആയുധ നിയന്ത്രണ ഉപദേഷ്ടാവ് ഷു ഗ്വാന്‍ഗ്യൂ പറഞ്ഞു.
ത്രി സ്റ്റേജ് സോളിഡ് ഫ്യുവല്‍ മിസൈലിന് പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും. ഇവ ഓരോന്നായി തൊടുക്കാനും കഴിയും. അമേരിക്കയെയും യുറോപ്പിനെയും ലക്ഷ്യംവച്ചാണു മിസൈലിന്റെ വിന്യാസമെന്നാണു റഷ്യന്‍ വിദഗ്ധരുടെ വിലയിരുത്തല്‍. എട്ടു തവണ പരീക്ഷണം നടത്തിയ മിസൈല്‍ 2018 പകുതിയോടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകുമെന്ന് ബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണമാണെന്നാണു ഡി.എഫ്. 41 നെ പത്രം വിശേഷിപ്പിച്ചത്. മിസൈലിന്റെ വിന്യാസത്തോടെ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങളെ ചൈനയ്ക്കു നേരിടാനാകുമെന്നും ബല്‍ ടൈംസ് നേരത്തെ വിലയിരുത്തിയിരുന്നു. ഈ മാസം ആദ്യം പടിഞ്ഞാറന്‍ മരുപ്രദേശത്ത് മിസൈലിന്റെ പരീക്ഷണം നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കരയിലും വെള്ളത്തിലും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ടാങ്കും ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെള്ളത്തിലുടെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ പുതിയ ടാങ്കിനു കഴിയുമെന്നു െചെനീസ് സെന്‍ട്രല്‍ ടെലിവിഷന്‍ അറിയിച്ചു. ”കടല്‍” ടാങ്കെന്നാണു ചൈന നല്‍കുന്ന വിശേഷണം. കടലിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാന്‍ പുതിയ ടാങ്കിനു കഴിയുമെന്നാണ് അവകാശവാദം. 26.5 ടണ്‍ ഭാരമുള്ള ടാങ്കിന് 11 െസെനികരെ ഉള്‍ക്കൊള്ളാനാകും. ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന തോക്കുകളും മിസൈലുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സെഡ്ഡിഡിഒ 5 ടാങ്ക് നവീകരിച്ചാണു പുതിയ സംവിധാനമൊരുക്കിയത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൊറിന്‍കോ ഗ്രൂപ്പാണു ടാങ്കിനു പിന്നില്‍. കടല്‍ ടാങ്ക് എന്നു ചൈന വിശേഷിപ്പിക്കുന്നെങ്കിലും ജലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നേ അര്‍ഥമാക്കേണ്ടതുള്ളൂ എന്നാണു പ്രതിരോധ വിദഗ്ധരുടെ നിലപാട്.
Post Your Comments