Latest NewsIndiaNews

പ്രധാനമന്ത്രി 30 മാസം സമയം നൽകി: നിതിൻ ഗട്കരി 14 മാസം കൊണ്ട് പൂർത്തിയാക്കി : ടീം മോദിയുടെ വികസന പ്രവർത്തനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നിതിൻ ഗഡ്ക്കരിക്കു 30 മാസം സമയം നൽകി, എന്നാൽ ഡൽഹി -മീററ്റ് എക്സ്പ്രസ്സ് വേ വെറും 14 മാസങ്ങൾ കൊണ്ട് ഗഡ്കരി പൂർത്തിയാക്കി. ഇങ്ങനെയാണ് പ്രധാനമന്ത്രി മോദിയുടെ വികസന സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ മന്ത്രിസഭയിലെ മറ്റു അംഗങ്ങൾ കൈകോർക്കുന്നത്. പാർട്ടിയുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ നോക്കാൻ മോദിയുടെ വലം കൈ ആയ അമിത് ഷാ ഉണ്ട്.

ഇപ്പോൾ മീററ്റ് ഡൽഹി എക്സ്പ്രസ്സ് വേ പുതുവർഷത്തിൽ രാജ്യത്തിനു സമർപ്പിക്കാനൊരുങ്ങുകയാണ് ടീം മോദി. 92.5 കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഡൽഹിയിൽനിന്നും മീററ്റിലേയ്ക്കുള്ള യാത്രാസമയം ഒരു മണിക്കൂറായി കുറയും.അതിവേഗ പാതകൾ രാജ്യത്തു വന്നതോടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുകയാണ്.

ഈ പാതയിൽ 45 മിനുട്ട് കൊണ്ട് ഡൽഹിയിൽനിന്ന് മീററ്റ് വരെ യാത്ര ചെയ്യാൻ സാധിക്കും. കൂടിവരുന്ന വാഹന ഗതാഗത കുരുക്കുകളിൽ നിന്നും രക്ഷ നേടാൻ ഈ പാത ഉപകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button