![](/wp-content/uploads/2017/11/harison-ford.png.image_.784.410.jpg)
ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷിക്കാന്‍ ശ്രമിക്കാത്ത ഒരു സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ അപകടത്തില്‍പ്പെട്ട ഒരു യുവതിയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ഹാരിസന്‍ ഫോര്‍ഡ്.
കാലിഫോര്‍ണിയ വിമാനത്താവളത്തിലെയ്ക്കുള്ള യാത്രാ മധ്യേയാണ് ഹാരിസന്‍ കാര്‍ അപകടത്തില്‍പ്പെട്ടതു കണ്ടത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി അപകടസ്ഥലത്തേയ്ക്ക് ഓടിയെത്തിയ അദ്ദേഹം യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് സഹായവുമായി മുന്നില്‍ നിന്നു. ചെറിയ രീതിയിലുള്ള പരിക്കുകള്‍ മാത്രമാണ് യുവതിയ്ക്കുള്ളതെന്നു ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments