Latest NewsIndiaNews

ചെക്ക് ബുക്ക് സംവിധാനം ബാങ്കുകൾ നിർത്തലാക്കുന്നു

ചെക്ക് ബുക്ക് സൗകര്യം ബാങ്കുകൾ പിൻവലിക്കുന്നതായി സൂചന. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണിത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്താനാണ് ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൾ വ്യക്തമാക്കി.

കറൻസി നോട്ടുകളുടെ അച്ചടിയ്ക്കായി 25,000 കോടിയും 6,000 കോടി അവയുടെ സുരക്ഷയ്ക്കും ലോജിസ്റ്റിക്സിനുമായും സർക്കാ‍ർ ചെലവഴിക്കുന്നുണ്ട്. ഡെബിറ്റ് കാർഡിലൂടെയുള്ള പേയ്മെൻറിന് ഒരു ശതമാനവും ക്രെഡിറ്റ് കാർഡിലൂടെ പേയ്മെന്റിന് രണ്ട് ശതമാനവും തുക ബാങ്ക് ഈടാക്കുന്നുണ്ട്. സർക്കാർ ബാങ്കുകൾക്ക് സബ്സിഡി നൽകി ഈ ചാർജുകൾ ഒഴിവാക്കണമെന്നും പ്രവീൺ ഖണ്ഡേവാൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button