ബര്‍മിംഗ്ഹാം : വിമാനയാത്രയ്ക്കിടെ ശ്വാസം നിലച്ച 80 വയസുകാരന് ഡോക്ടര്‍മാര്‍ രക്ഷകരായി. ഡല്‍ഹിയില്‍ നിന്ന് യു.കെയിലേയ്ക്ക് പോയ എയര്‍ ഇന്ത്യാവിമാനത്തിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖമുള്ള 80കാരനാണ് ആകാശ മധ്യെ ശ്വാസം പെട്ടെന്ന് നിലച്ചത്.
ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന നാല് ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍ വഴി എണ്‍പത് വയസുള്ള യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഡോക്ടര്‍മാരായ ബല്‍വാന്ത് റായി, ഗുണേഷ് ദയാല്‍, രാഹുല്‍ കുമാര്‍, ചന്ദ്ര എന്നിവര്‍ സമയോചിതമായി ഇടപ്പെട്ടതു കൊണ്ട് യാത്രക്കാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പൈലറ്റ് ഇന്‍ കമാന്‍ഡ് നിവേദിത ബാസിന്‍ ട്വീറ്റ് ചെയ്തു
Post Your Comments