കരിപ്പൂര്‍: ഐഎസില്‍ നിന്നും തിരിച്ചെത്തിയ മലയാളികള്‍ സ്ലീപിങ് സെല്ലുകളാകുമോ എന്നു ആശങ്ക. 12 മലയാളികളാണ് ഐഎസില്‍ നിന്നും തിരിച്ചെത്തിയത് എന്നാണ് റിപ്പോർട്ട്. ഇവർ ഐഎസിന്റെ ബെഹറിന്‍ മോഡ്യൂളില്‍ ചേര്‍ന്ന് സിറിയയിലെത്തിവരാണ്. അവിടെ യുദ്ധത്തില്‍ പങ്കെടുത്ത ശേഷമാണ് തിരിച്ച് മടങ്ങിയത്. എന്‍ഐഎയ്ക്ക് വിഷയം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് എന്‍ഐഎയ്ക്ക് വിവരം നല്‍കിയത്. ആകെ 20 പേരാണ് ഇപ്രകാരം മടങ്ങിയത്. ഇതിൽ 12 പേരും മലയാളികളാണ്.
മടങ്ങിയെത്തിയ മലയാളികളിൽ 11 പേർ കണ്ണൂര്‍ കാസര്‍ഗോടു ജില്ലയിലുള്ളവരാണ്. ഒരാള്‍ മലപ്പുറം സ്വദേശിയും. ഐഎസില്‍ ചേരാനായി ഇവർ പോയത് വ്യാജ പാസ്പോര്‍ട്ടുകൾ ഉപയോഗിച്ചത്. ഇനി സ്ലീപ്പിങ് സെല്ലുകളായി ഇവർ മാറുമോ എന്ന ആശങ്കയും വ്യാപകമാണ്.
Post Your Comments