USALatest NewsNewsInternational

ഒമ്പതു വയസുള്ള കുട്ടി ജയിലിലേക്ക് മയക്ക് മരുന്ന് കടത്തി

വെര്‍മോണ്ട് (അമേരിക്ക): ഒമ്പതു വയസുള്ള കുട്ടി ജയിലിലേക്ക് മയക്ക് മരുന്ന് കടത്തിയതിനു പോലീസ് പിടിയിലായി. കുട്ടിയെ പോലീസ് ജുവനൈല്‍ ജയിലിലടച്ചു. ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ ഇതിനു വേണ്ടി പരിശീലിപ്പിക്കുകയും നിയോഗിക്കുകയും ചെയ്ത സാറ വാട്സനെയും പോലീസ് അറസ്റ്റ് ചെയ്തു. മയ്ക്കുമരുന്ന് കുട്ടിയിൽ നിന്നും വാങ്ങിയ തടവുകാരനായ ചാഡ് പാക്വിറ്റേയുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തു.

കുട്ടി സഞ്ചിപോലെ തോന്നുന്ന അയഞ്ഞ കവറിലാണ് മയ്ക്കു മരുന്നുമായി ജയലിൽ എത്തിയത്. ഇതു കടത്താനായി കുട്ടിക്കു പ്രത്യേകമായ പരിശീലനം ലഭിച്ചിരുന്നു. പോലീസ് പിടിക്കുന്ന സാഹചര്യം വന്നപ്പോൾ ചാഡ് പാക്വിറ്റേ മയക്കുമരുന്നടങ്ങിയ സഞ്ചി വിഴുങ്ങി. ഇതേ തുടർന്ന് പോലീസ് സംഭവം അന്വേഷിച്ചു. പിന്നീട് ഇതു പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button