ന്യൂഡല്‍ഹി: ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തിലാണ് നോട്ടീസ്. ശശി തരൂർ നേരിട്ട് ഹജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി തരൂര്‍ നടത്തിയ ട്വീറ്റിനെതിരേയാണ് രംഗത്തെത്തിയത്.
What a mistake to demonetise our currency! BJP should have realised that Indian cash dominates the globe: look, even our Chhillar has become Miss World!
— Shashi Tharoor (@ShashiTharoor) November 19, 2017
ലോകത്തെ ഇന്ത്യന്‍ പണം കീഴടക്കിയെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ “ചില്ലര്‍’ (ചില്ലറ) പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. അതേസമയം, താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും ട്വീറ്റ് വിവാദമായതോടെ തരൂര്‍ പിന്നീട് വ്യക്തമാക്കി.
Guess the pun IS the lowest form of humour, & the bilingual pun lower still! Apologies to the many who seem to have been righteously offended by a light-hearted tweet today. Certainly no offence was meant to a bright young girl whose answer i’ve separately praised. Please: Chill!
— Shashi Tharoor (@ShashiTharoor) November 19, 2017
Post Your Comments