കൊല്ലം: ന്യൂസിലണ്ടില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ അവസ്ഥയിൽ ചെറിയ മാറ്റം. ഇക്കഴിഞ്ഞ 10 നു കാട്ടു പന്നിയിറച്ചി കഴിച്ച കുടുംബം അബോധാവസ്ഥയിലാകുകയായിരുന്നു. കുട്ടികൾ കഴിക്കാതിരുന്നതിനാൽ അവർ വൻ ദുരന്തത്തിൽ നിന്ന് രക്ഷ നേടി. കൊട്ടാരക്കര, നിലേശ്വരം, ഷിബു സഭനത്തില്‍, ഷിബു കൊച്ചുമ്മന്‍( 35 ), ഭാര്യ സുബി ബാബു (32) ഷിബുവിന്റെ മാതാവ് ഏലി കുട്ടി ഡാനിയേല്‍ (62) എന്നിവരാണ് ന്യൂസിലെന്‍ഡിലെ ഹാം മില്‍ട്ടണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്.
ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി സംസാരിച്ചു തുടങ്ങിയതായും ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചെന്നാണ് റിപ്പോർട്ട്. ദമ്പതികളുടെ രണ്ടു മക്കളായ അബിയ ഷിബു (7) ജോഹാന ഷിബു (1) എന്നിവര്‍ ഇപ്പോൾ ഹാം മില്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളി അധികര്‍, മലയാളി അസോസിയേഷന്‍ ഭാരവാഹികൾ തുടങ്ങിയവരുടെ സംരക്ഷണത്തിലാണ്. ബോട്ടുലിസം എന്ന ഭഷ്യ വിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് ആശൂപത്രി അധികൃതര്‍ നാട്ടിലെ ബന്ധുക്കളെ അറിയിച്ചു.
വിഷത്തിനെതിരായുള്ള മരുന്നുകളാണ് കൊടുക്കുന്നത്. ഇത് ഫലപ്രദമാകുന്നത് ഡോക്ടര്‍മാരും പ്രതീക്ഷയോടെയാണ് കാണുന്നത്. മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പക്ഷാഘാത സാധ്യത നിലനില്‍ക്കുന്നു. ഇതാണ് ആശങ്കയ്ക്ക് കാരണം. വളരെ നാള്‍ ഇവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും.ആറു മാസത്തെ വിസിറ്റിങ് വിസയില്‍ മകനോടൊപ്പം ചെലവഴിക്കാനാണ് ഏലിക്കുട്ടി ന്യൂസ് ലെന്‍ഡില്‍ എത്തിയത്. വിസിറ്റിങ് വിസയിൽ ആയതിനാൽ തന്നെ ഇവരുടെ ചികിത്സയ്ക്കുള്ള പണം കെട്ടി വെക്കേണ്ടതായുണ്ട്.
ഒരു ദിവസം രണ്ടു ലക്ഷം രൂപയോളം ചിലവുണ്ട്.ഷിബു ഭാര്യ സുബിയും ന്യൂസ് ലെന്‍ഡിലെ പൗരത്വം സ്വീകരിച്ചതിനാല്‍ ഇവരുടെ ചികിത്സ ചെലവുകള്‍ ഇന്‍ഷ്വറന്‍സ് മുഖേനെ നടക്കും.ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം ഉണ്ടാക്കുന്നത്. വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛര്‍ദ്ദില്‍ തുടങ്ങി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോണ്‍ചെയ്യുകയായിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോൾ മൂവരും അബോധാവസ്ഥയിലായിരുന്നു. ന്യൂസീലന്‍ഡില്‍ വേട്ട നിയമവിരുദ്ധമല്ല. മാസത്തിലൊരിക്കല്‍ കൂട്ടുകാരുമായി ഷിബു വേട്ടക്കുപോകാറുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments