ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി. താന്‍ തെറ്റ് ചെയ്തില്ലെന്നു മല്യ കോടതിയെ അറിയിച്ചു. ഇതിനു തെളിവുകളുണ്ട്. അതു കോടതിയില്‍ ഹാജരാക്കാമെന്നും മല്യ കോടതിയെ അറിയിച്ചു. മല്യയെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം ഡിസംബര്‍ നാലിനു വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി പരിഗണിക്കും.
വിജയ് മല്യയെ വിട്ടു തരണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു മേലുള്ള വാദം ഡിസംബര്‍ നാലുമുതല്‍ എട്ട് ദിവസം കോടതി കേള്‍ക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതം. കോതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മല്യ മാധ്യമങ്ങളെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയമാണ് മല്യയെ ആവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചത് . കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു ഇത്. രാജ്യത്തെ 17 ബാങ്കുകളില്‍നിന്നാണ് മല്യ വായ്പയെടുത്തത്. 9000 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. മല്യ 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്നു. പിന്നീട് ഇന്ത്യയില്‍ വന്നിട്ടില്ല. ഇതിനെ തുടര്‍ന്നാണ് മല്യയെ തിരിച്ച് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
Post Your Comments