ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് ബലം പ്രയോഗിച്ച് അധ്യാപിക വലിച്ചൂരി. യുഎസിലെ വിര്‍ജീനിയയിലെ ലേയ്ക്ക് ബ്രഡോക്ക് ഹൈസ്‌കൂളിലായിരുന്നു വിവാദ സംഭവം.
മുസ്ലീം വിദ്യാര്‍ത്ഥിനി സ്‌ക്കൂളില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്ന അവസരത്തിലായിരുന്നു അധ്യാപികയുടെ ഈ പ്രവൃത്തി. ബലം പ്രയോഗിച്ച് കുട്ടിയുടെ ഹിജാബ് വലിച്ചൂരിയതിനു ശേഷം നിന്റെ മുടിക്ക് നല്ല അഴകാണെന്നു അധ്യാപിക പറഞ്ഞതായിട്ടാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ നിന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. പിന്നീട് മാതാപിതാക്കള്‍ സ്‌ക്കൂളില്‍ എത്തി പരാതി നല്‍കി.
ഇതോടെ ഹിജാബ് ബലം പ്രയോഗിച്ച് വലിച്ചൂരിയ സംഭവം വിവാദമായി. സ്‌കൂള്‍ അധികൃതര്‍ കുറ്റം ചെയ്ത അധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപിക വിദ്യാര്‍ത്ഥിനിയോടും മാതാപിതാക്കളോടും മാപ്പു പറഞ്ഞുവെന്നു സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments