Latest NewsNewsInternational

2018 ല്‍ 20 വമ്പന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ച് ശാസ്ത്രലോകം : അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെ ലോകം

 

ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തി ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. 2018 ല്‍ 20 വമ്പന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറയുന്നതാണ് ഇതിന് കാരണമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഭൂമി കറങ്ങുന്നതിന്റെ വേഗത കുറയുന്നതിനനുസരിച്ച് ദുരന്തങ്ങളും പെരുകുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കടുത്ത ആശങ്കയാണുയര്‍ത്തുന്നത്.

ഭൂമി കറങ്ങുന്ന വേഗതയില്‍ ചെറിയ വ്യത്യാസമാണുണ്ടാകുന്നത്. ഇത് കാരണം ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ മില്ലി സെക്കന്‍ഡ് തോതില്‍ കൂടുതലോ കുറവോ ഉണ്ടാകുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയ കാര്യമാണ്. എന്നാല്‍ ഇത് മൂലം വിനാശകരങ്ങളായ പ്രത്യാഘാതങ്ങളും ഭൂമിയെ കാത്തിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതോടെ വിനാശകാരികളായ ഭൂകമ്പങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ബൗല്‍ഡറിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോയിലെ റോഗര്‍ ബില്‍ഹാമും മിസൗലയിലെ യുണിവേഴ്‌സിറ്റി ഓഫ് മോണ്‍ടാനയിലെ റെബേക്കബെന്‍ഡിക്കുമാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഏഴ് മാഗ്‌നിറ്റിയൂഡിന് മുകളിലുള്ളതും 1900ത്തിന് ശേഷം ഉണ്ടായതുമായ പ്രധാനപ്പെട്ട ഭൂകമ്പങ്ങളെ നിരീക്ഷിച്ചതിലൂടെയാണ് അവര്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 20-ാം നൂറ്റാണ്ട് അവസാനിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായതും 7.0 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ളതുമായ ഭൂകമ്പങ്ങളെല്ലാം സംഭവിച്ചത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറഞ്ഞപ്പോഴാണെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു. ഈ കാലത്ത് വര്‍ഷത്തില്‍ 25 മുതല്‍ 30 ഭൂകമ്പങ്ങള്‍ വരെ ഉണ്ടായിരുന്നുവെന്നും ബില്‍ഹാം വെളിപ്പെടുത്തുന്നു. തുടര്‍ന്നുള്ള കാലത്ത് വര്‍ഷത്തില്‍ ശരാശരി 15 ഭൂകമ്പങ്ങളാണുണ്ടായിരുന്നത്.

2018ല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതിനെ തുടര്‍ന്ന് മാഗ്‌നിറ്റിയൂഡ് ആറിലുള്ള ഏഴോ അതിലധികമോ ഭൂകമ്പങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ വ്യത്യസ്ത മാഗ്‌നിറ്റിയൂഡിലുള്ള മറ്റ് നിരവധി ഭൂകമ്പങ്ങളും അടുത്ത വര്‍ഷമുണ്ടാകും. ഭൂമിയുടെ കറക്കവും ഭൂകമ്പപ്രവര്‍ത്തനവും തമ്മിലുള്ള കോറിലേഷന്‍ ശക്തമാണെന്നും ഇതാണ് ഭൂകമ്പങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും പഠനസംഘം കണ്ടെത്തിയിരിക്കുന്നു. വേഗത കുറയുമ്പോള്‍ ഭൂകമ്പം വര്‍ധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം കൃത്യമായി ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ കറക്കത്തിന്റെ വേഗത കുറയുന്നത് ഇത് ഭൂമിയുടെ കാമ്ബില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇത് ഉപരിതലത്തെ ബാധിക്കുകയുംചെയ്യുന്നതിനാലാണ് ഭൂകകമ്പം വര്‍ധിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button