ശനിയാഴ്ച വൈകുന്നേരം ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകയും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി പ്രവര്‍ത്തകയുമായ കവാല്‍പ്രീത് കൗറിന്റെ ചിത്രം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. മോര്‍ഫ് ചെയ്ത രീതിയിലാണ് ഈ ചിത്രം വന്നത്. ഇതു പ്രത്യക്ഷപ്പെട്ടത് പാക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ജൂണില്‍ എടുത്തതാണ്. ചിത്രത്തില്‍ കവാല്‍പ്രീത് കൗര്‍ ജമാമസ്ജിദിന് മുന്നില്‍ ഒരു പ്ലക്കാര്‍ഡുമായി നില്‍ക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ഈ പ്ലക്കാര്‍ഡില്‍ ‘ഞാന്‍ ഇന്ത്യയുടെ ഒരു പൗരനാണ്. നമ്മുടെ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്കുമൊപ്പം ഞാന്‍ നിലകൊള്ളും. മുസീങ്ങള്‍ക്കു എതിരെ രാജ്യത്ത് നടത്തുന്ന വര്‍ഗീയ കൂട്ടക്കൊലയ്‌ക്കെതിരെ ഞാന്‍ പ്രതികരിക്കും.’
എന്നാല്‍, ‘പാകിസ്താന്‍ ഡിഫന്‍സ്’ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ടില്‍ വന്ന ചിത്രത്തില്‍ ‘ഞാനൊരു ഇന്ത്യക്കാരനാണ്, പക്ഷെ ഞാന്‍ ഇന്ത്യയെ വെറുക്കുന്നു, കാരണം ഇന്ത്യ പല രാജ്യങ്ങളെയും കീഴടക്കി ഭരിക്കുകയാണ്. നാഗാസ്, കാശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്, ജുനാര്‍ഡ്, സിക്കിം, മിസോറാം, ഗോവ എന്നിവിടങ്ങളിലാണ് ഇത് ‘ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മോര്‍ഫ് ചെയ്ത ഫോട്ടോ കണ്ട ശേഷം ഞെട്ടിപ്പോയി കവാല്‍. ‘ശനിയാഴ്ച വൈകുന്നേരമാണ് ഞാന്‍ അത് അറിഞ്ഞത്. അപ്പോഴക്കും ആളുകള്‍ ഫോട്ടോയില്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയിരുന്നു. ചിത്രം നീക്കം ചെയ്യാന്‍ പലരും ആവശ്യപ്പെട്ടു. ഞാനും ആവശ്യപ്പെട്ടിരുന്നു. അത് നീക്കം ചെയുന്നത് പക്ഷേ നീക്കം ചെയ്തു മാപ്പു പറയുന്നതിനു പകരം അവര്‍ ഇതു വീണ്ടും റീട്വീറ്റ് ചെയ്തു. ഞാന്‍ കശ്മീരിനെ കുറിച്ച് സംസാരിക്കാണമെന്നു അവര്‍ ആവശ്യപ്പെട്ടു.
‘നിങ്ങളുടെ ആന്റി ഇന്ത്യ, ആന്റി പാക്കിസ്ഥാന്‍’ അജന്‍ഡകളില്‍ ഒരു ഉപകരണമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചിത്രം മോര്‍ഫ് ചെയ്ത പ്രസീദ്ധീകരിച്ചത് ഇതാദ്യമായിട്ടില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, മറ്റൊരു പേജില്‍ ഇതു വന്നിരുന്നു. ജുമ മസ്ജിദിനു പകരം അതില്‍ രാം മന്ദിര്‍ എന്നു രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസിനും സൈബര്‍ സെല്ലിനും ഞാന്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടിയൊന്നും ഉണ്ടായില്ലെന്നു കവാല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments