Latest NewsNewsGulf

ദുബായില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകവീടുകള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചു സ്ഥലങ്ങള്‍

ദുബായ് : ദുബായില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകവീടുകള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചു സ്ഥലങ്ങള്‍ ദുബായ് വാടക സൂചിക ശനിയാഴ്ച പ്രഖ്യാപിച്ചു. വലിയ വാടക കൊടുക്കുന്നവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസ സൗകര്യം അന്വേഷിക്കുന്നവര്‍ക്കും ഇതു പ്രയോജനകരമാണ്. മാത്രമല്ല ഇതു വഴി വീട് വാടകയ്ക്കു നല്‍കിയവരുമായി പുതിയ വാടക നിരക്ക് സംബന്ധിച്ച മാറ്റം വരുത്താനും ആവശ്യപ്പെടാം.

വളരുന്ന ദുബായ് നഗരത്തില്‍ ഇപ്പോഴും വാടക വീടുകള്‍ കണ്ടെത്തുന്നത് പ്രയാസകരമാണ്. വാടകക്കാര്‍ വലിയ വീട് കുറഞ്ഞ വിലയ്ക്കു വാടകയ്ക്കു വാങ്ങാനാണ് ആഗ്രഹിക്കുന്നത്.

ദുബായ്, ജുമൈറ ഗ്രാമ സര്‍ക്കിള്‍ (ജെവിസി), ട്രയാംഗിള്‍ (ജെവിടി) തുടങ്ങിയവയാണ് ഏറ്റവും വലിയ വാടക നിരക്കുള്ള പ്രദേശങ്ങള്‍. എക്‌സ്‌പോ 2020 നടത്തുന്ന സൈറ്റിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ വാടകയ്‌ക്കെടുത്ത് താമസിക്കാന്‍ ആളുകള്‍ പ്രേത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകാണ്. ഇതിന്റെ ഭാഗമായി ദുബായ് സൗത്തില്‍ വാടകയ്ക്കു നല്‍കുന്ന സംവിധാനം നിലവില്‍ വന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടായ കോര്‍ സാവോള്‍സിന്റെ സി.ഇ.ഒ ഡേവിഡ് ഗോഡ്ചൂസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റെസിഡന്റല്‍ കമ്യൂണിറ്റികളില്‍ പണത്തിനു മെച്ചപ്പെട്ട മൂല്യം വാഗ്ദാനം ചെയ്യുന്ന കെട്ടിടങ്ങള്‍ വാടകയ്ക്കു ലഭിക്കും. അവരുടെ നിലവിലെ വാടക നിലനിര്‍ത്തുകയോ അല്ലെങ്കില്‍ അതേ വാടകയ്ക്കു മറ്റു ഒരിടത്ത് വലിയ വലിപ്പത്തിലുള്ള യൂണിറ്റില്‍ താമസിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്.

ദുബായ്, അല്‍ വര്‍ക, ദുബായ് സിലിക്കണ്‍ ഒയാസിസ്, അല്‍ ഫുര്‍ജന്‍, ജെവിസി തുടങ്ങി സ്ഥലങ്ങളില്‍ നിരവധി പുതിയ കെട്ടിടങ്ങളുടെ സാന്നിധ്യമുണ്ട്. ഈ സ്ഥലങ്ങളില്‍ താമസിക്കാനായി ഇടത്തരം കുടുംബങ്ങള്‍ താത്പര്യം പ്രകടിപ്പിക്കുന്നു.

ശൈഖ് സായിദ് റോഡിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മിറ, മുഡോണ്‍, നാഷ്മ പോലുള്ള കമ്മ്യൂണിറ്റികള്‍ താങ്ങാവുന്ന വിലയ്ക്ക് മികച്ച കെട്ടിടം വാടയ്ക്കു നല്‍കുന്നു.

അന്തര്‍ദേശീയ നഗരം, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവയാണ് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍.

ദുബായിലെ വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉള്ള രണ്ട്, മൂന്ന് കിടപ്പറയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭ്യമാണ്. ഇത് ഷാര്‍ജയുമായുള്ള അതിര്‍ത്തി പ്രദേശമാണ്. അതു കൊണ്ട് ഷാര്‍ജയില്‍ നിന്നു ഇവിടെ താമസിക്കാനായി അനവധി ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നു.

ഷാര്‍ജയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദുബായ് കൂടുതല്‍ സൗകര്യം നല്‍കി അവരുടെ യാത്രാ സമയം കുറച്ച് ജോലി സ്ഥലത്ത് എത്തുന്ന വിധത്തില്‍ വാടക കെട്ടിടം ലഭ്യമാക്കുന്നു.

അല്‍ നഹ്ദ, അല്‍ ഖുസൈസ്, ഇന്റര്‍നാഷണല്‍ സിറ്റി, ലിവന്‍, അല്‍ വര്‍ഖ എന്നിവിടങ്ങളിലാണ് പ്രതിമാസം 15,000 ദിര്‍ഹം വാടയ്ക്കു വീടുകളുള്ളത്. ഇവിടെ രണ്ട് കിടപ്പുമുറിയുള്ള വീടിനു ശരാശരി 60,000 ദിര്‍ഹം മുതല്‍ 70,000 ദിര്‍ഹം വരെ വാടകയുണ്ട്.

അല്‍ നഹ്ദ, ദുബായ്, ദുബായ് സിലിക്കണ്‍ ഒയാസിസ്, അല്‍ ഖുസൈസ്, ലിവാന്‍ എന്നിവിടങ്ങളിലെ വാര്‍ഷിക വാടക 25,000 ദിര്‍ഹം വീതം 22,500 ദിര്‍ഹമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button