USALatest NewsInternational

വിദ്യാർത്ഥിയുമായി ലൈംഗികബന്ധം: അധ്യാപിക അറസ്റ്റിൽ

വാഷിംഗ്ടണ്‍: വിദ്യാർത്ഥിയുമായി ലൈംഗികബന്ധം അധ്യാപിക അറസ്റ്റിൽ. ഒക്​ലഹോമയിലെ യുകോൺ ഹൈസ്​കൂളിലെ 22 കാരിയായ ഹണ്ടർ ഡേ എന്ന അധ്യാപികയാണ്​ അറസ്​റ്റിലായത്​. ഹൈസ്​കൂൾ വിദ്യാർഥിയുടെ ഫോണിൽ നിന്ന്​ നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപെടുകയായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും 85000 ഡോളറിന്റെ ജാമ്യത്തില്‍​ അധ്യാപികയെ വിട്ടു.

വിദ്യാർഥിയുമായുള്ള ശാരീരിക ബന്ധം അധ്യാപിക സമ്മതിച്ചതായി അ​ന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചു. അമേരിക്കൻ നിയമത്തിലെ സെക്കൻഡ്​ ഡിഗ്രി ബലാത്സംഗകുറ്റത്തിനാണു അധ്യാപികക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രം കൈവശംവെച്ചതിനും പ്രായമാകാത്തയാളെ സാ​ങ്കേതിക വിദ്യ ഉപയോഗിച്ച്​ ലൈംഗികതക്ക്​ പ്രേരിപ്പിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. അതേസമയം മക​ന്‍റെ ഫോൺ ഫോറൻസിക്​ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ അന്വേഷണ സംഘത്തോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ആദ്യത്തെ ബന്ധത്തിന് ശേഷം രണ്ടാമതും വിദ്യാർഥിയുമായി ശാരീരിക ബന്ധത്തിന്​ ശ്രമിക്കവെയാണ് അധ്യാപിക പിടിയിലാകുന്നത്. കുട്ടിയുടെ ഫോണിൽ നിന്ന്​ അധ്യാപികക്ക്​ സന്ദേശം അയച്ചായിരുന്നു ഇവരെ പിടികൂടാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിയത്. ത​ന്‍റെ ഭർത്താവ്​ വരുന്നതിന്​ മുമ്പ്​ വീട്ടിൽ എത്താന്‍ അധ്യാപിക വിദ്യാര്‍ഥിയോട് നിര്‍ദേശിച്ചു. കുട്ടിയുടെ ഫോണിൽ നിന്ന്​ ‘ഞാൻ ഇവിടെ എത്തി’ എന്ന സന്ദേശം അയച്ചു. ‘പതിവ്​ പോലെ വാതിൽ തുറന്നിട്ടിരിക്കുന്നു’ എന്ന്​ അധ്യാപിക മറുപടി നൽകി. വാതിൽ തുറന്ന്​ അധ്യാപികയാണെന്ന്​ ഉറപ്പുവരുത്തിയ ശേഷം അധ്യാപികയെ അറസ്റ്റ് ചെയുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അധ്യാപകർ അവരുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടവർ അല്ലെന്നും കേസ്​ അ​ന്വേഷിക്കുന്ന ​കനേഡിയൻ കൺട്രി ഷെരിഫ്​ ക്രിസ്​ വെസ്​റ്റ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button