Latest NewsNewsGulf

നബിദിന അവധി പ്രഖ്യാപിച്ചു:ദേശീയദിന അവധിയും വരാന്ത അവധിയും കൂടി ചേര്‍ത്ത് തുടര്‍ച്ചായി അഞ്ച് ദിവസം അവധി

മസ്ക്കറ്റ്•ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച, 16 റ-ഉല്‍-അവ്വല്‍ 1439 (2017 ഡിസംബര്‍ 5) ന് ആയിരിക്കും നബിദിന അവധിയെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസസ് കൌണ്‍സില്‍ ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ സൗദ് അല്‍ ബുസൈദി അറിയിച്ചു. മന്ത്രാലയങ്ങള്‍, പൊതു അതോറിറ്റികള്‍, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍, ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ദിവസം ഔദ്യോഗിക അവധിയായിരിക്കും.

നബിദിനം ഡിസംബര്‍ 1 വെള്ളിയാഴ്ചയാണ്. ഇതിന് പകരമായാണ് ഡിസംബര്‍ 5 ന് അവധി നല്‍കുന്നത്.

നേരത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ദേശീയ ദിന അവധി ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രലയം പ്രഖ്യപിച്ചിരുന്നു. ഡിസംബര്‍ 3,4 തീയതികളിലാണ് ദേശീയദിന അവധി. ഇതുകൂടി വരുന്നതോടെ വരാന്ത അവധിയും കൂടി ചേര്‍ത്ത് 5 ദിവസത്തോളം തുടര്‍ച്ചയായി അവധി ലഭിക്കും.

നവംബര്‍ 18 നായിരുന്നു ഒമാനിന്റെ ദേശീയ ദിനം.

shortlink

Post Your Comments


Back to top button