KeralaLatest NewsNews

നഴ്സുമാരുടെ വേതനം; പുതിയ വിജ്ഞാപനമായി

തിരുവനന്തപുരം: നഴ്സുമാരുടെ വേതനം സംബന്ധിച്ച് സർക്കാർ പ്രാഥമിക വിജ്ഞാപനമായി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, സ്കാനിങ് സെന്ററുകൾ, എക്സ്റേ യൂണിറ്റുകൾ, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജിവനക്കാർക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് വിജ്ഞാപനമായത്. വേതനം നിശ്ചയിച്ചിരിക്കുന്നത് ജീവനക്കാരെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ്. കൂടാതെ ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്.

നഴ്സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം നഴ്സസ് മാനേജർമാർക്ക് 22,650, നഴ്സിങ് സൂപ്രണ്ട് 22,090, അസി.നഴ്സിങ് സൂപ്രണ്ട് 21,550, ഹെഡ് നഴ്സ് 21,020, ട്യൂട്ടർ നഴ്സ്/ ക്ലിനിക്കൽ ഇൻസ്ട്രക്ടർ 20,550, സ്റ്റാഫ് നഴ്സ് 20,000, എഎൻഎം ഗ്രേഡ്1 – 18,570, എഎൻഎം ഗ്രേഡ്2 – 17,680 എന്നിങ്ങനെയാണ്. നിർദേശങ്ങൾ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ രണ്ടുമാസം തികയുന്ന തീയതിക്കോ അതിനുശേഷമോ പരിഗണനയ്ക്കെടുക്കും.

സർക്കാർ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിർദേശങ്ങളും പരിഗണിക്കും. ഇവ അഡീഷനൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button