Latest NewsNewsIndia

നോട്ടു നിരോധനവും ലോക സുന്ദരിയെയും തമ്മില്‍ ഉപമിച്ച ട്വീറ്റ് , പുലിവാല് പിടിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: നോട്ടു നിരോധനവും ലോക സുന്ദരിയെയും തമ്മില്‍ ഉപമിച്ച ട്വീറ്റ് , പുലിവാല് പിടിച്ച് ശശി തരൂര്‍ എംപി. ഈ വര്‍ഷത്തെ ലോക സുന്ദരിയായ മാനുഷി ചില്ലാറിന്റെ പേരിലെ ചില്ലാര്‍ ഉപയോഗിച്ചാണ് തരൂര്‍ നോട്ട് നിരോധനത്തെ പരിഹസിച്ചത്.

നോട്ടു നിരോധനം എത്ര വലിയ പിഴവാണ്. ഇപ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ത്തത് ബിജെപി മനസിലാക്കി .കാണം നമ്മുടെ ചില്ലാര്‍ പോലും മിസ്സ് വേള്‍ഡ് ആയി മാറി. മോശപ്പെട്ട വ്യത്യാസമെന്നതിനു ഹിന്ദിയില്‍ ഉപയോഗിക്കുന്ന പദമാണ് ചില്ലാര്‍.

തരൂരിന്റെ പ്രസ്താവനയ്ക്കു എതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തു വന്നു. മാനുഷിയുടെ നേട്ടത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് തരൂര്‍ നടത്തിയത്. വിഷയത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ട്വിറ്ററില്‍ പലരുടെയും വിമര്‍ശനത്തിനു കാരണമായി. പ്രമുഖ ബോളിവുഡ് നടന്‍ അനുപമം ഖേറും തരൂരിനെ വിമര്‍ശിച്ച് രംഗത്ത് എത്തി.

” ട്വീറ്റ് ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വേണ്ടിയില്ല. മറിച്ച് അതു കേന്ദ്ര നടപടിയെ വിമര്‍ശിക്കാന്‍ വേണ്ടിയായിരുന്നു. ഒരു വാക്കിനു രണ്ടു അര്‍ത്ഥമുള്ളതാണ് പ്രശ്‌നത്തിനു കാരണമായത്. ഈ ട്വീറ്റ് കാരണം മനസ് നൊന്ത വ്യക്തികളോടു മാപ്പു ചോദിക്കുന്നു. ഇത് മിടുക്കിയായ യുവതിയെ പരിഹസിക്കാന്‍ വേണ്ടിയല്ല. അവരുടെ മല്‍സരത്തിലെ മറുപടിയെ ഞാന്‍ മുമ്പ് പ്രശംസിച്ചിരുന്നു” എന്നും തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തു.

 

shortlink

Post Your Comments


Back to top button