തൊടുപുഴ: വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ കരിവാരക്കുണ്ട് തരിശിന് സമീപം ചെമ്മന്‍ഞ്ചേരി മുഹമ്മദ് മുസ്തഫ (35) യാണ് അറസ്റ്റിലായത്.
കോട്ടക്കല്‍ കക്കാത്തടം എന്ന സ്ഥലത്തെ മദ്രസാ അധ്യാപകനായ ഇയാള്‍ തൊടുപുഴ സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപയുടെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഒന്നര വര്‍ഷം മുമ്പ് വാടകക്കെടുത്തിരുന്നു.
ഈ സാധനങ്ങളും ഒന്നര വര്‍ഷത്തെ വാടക തുകയായ ഏഴു ലക്ഷം രൂപയും നല്‍കാതെ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ വിവിധ സ്ഥലങ്ങളിലില്‍ നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിച്ചെന്ന് വിവരം ലഭിച്ചത്.
തട്ടിപ്പിനിരയായവര്‍ കായംകുളം, ചവറ, വള്ളികുന്നം, കരിവാരക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരമറിഞ്ഞ മുസ്തഫ ഒന്നര മാസം മുമ്പ് ദോഹ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് രക്ഷപെട്ടു.
ഇതിനിടെ ഇയാള്‍ കരിവാരക്കുണ്ടിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും എസ്.ഐ പി.എസ്‌നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, അന്‍വര്‍ ഷാ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ നാലു വിവാഹം കഴിച്ചിരുന്നതായും ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന എന്നിവിടങ്ങളിലും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments