Uncategorized

അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിക്കുന്നു ; ഇരു ഭാഷകളിലായൊരു സസ്പെൻസ് ത്രില്ലർ

മെഗാസ്റ്റാർ അമിതാഭ് ബച്ചനും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു ചിത്രത്തില്‍. ഗുംനം എന്ന സസ്പെൻസ് ത്രില്ലറിന്റെ വ്യത്യസ്ത പതിപ്പുകളിലാണ് ഇവര്‍ അഭിനയിക്കുക.

നിർമ്മാതാവായ ജയന്തിലാൽ ഗഡ ഇതുമായി സംബന്ധിച്ചു വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. ഹിന്ദി പതിപ്പില്‍ ബച്ചൻ അഭിനയിക്കുന്നു. തെന്നിന്ത്യൻ ഭാഷയില്‍ മോഹൻലാലും അഭിനയിക്കുന്നു. ഇരുതാരങ്ങളോടും കഥ പറഞ്ഞുവെന്നും ചിത്രത്തിനായി കരാര്‍ ആയിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1965 ലെ സൂപ്പർഹിറ്റ് സസ്പെൻസ് ചിത്രമായ ‘ഗുംനത്തിന്റെ റീമേക്ക് അല്ല ചിത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് പുതിയ ഗുംനം എന്നും ഗഡ പറഞ്ഞു.മൗറീഷ്യസിലെ ഒരു ദ്വീപിലാണ് ചിത്രീകരണം. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button