KeralaLatest NewsIndiaNews

സർക്കാർ സ്കൂളിലെ ബൈബിൾ വിതരണം വിവാദത്തിൽ

സർക്കാർ സ്കൂളിലെ ബൈബിൾ വിതരണം വിവാദത്തിൽ .പുസ്തക ദാനത്തിന്റെ പുറകിൽനടന്നത് മതപ്രചാരണമാണെന്നാണ് ആരോപണം .പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേയ്ക്ക് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കാൻ തുടങ്ങിയതോടെ ഇതിന്റെ മറവിൽ സുവിശേഷ ഗ്രന്ഥങ്ങളും ബൈബിളും വൻതോതിൽ വിതരണം ചെയ്യുകയായിരുന്നു.

ബത്തേരിക്ക് സമീപമാണ് സംഭവം.ഒരു ഗവൺമെന്റ് ഹൈ സ്‌കൂളിൽ ഇത്തരത്തിലുള്ള ആയിരത്തോളം ഗ്രന്ഥങ്ങൾ എബനേസർ എന്ന സംഘട വിതരണം ചെയ്തിരുന്നു. മതപ്രചാരണത്തിനു വിദ്യാലയങ്ങളെ വേദിയാക്കുന്നതിനെതിരെ ചില രക്ഷിതാക്കൾ രംഗത്ത് വന്നതോടെയാണ് രംഗം വഷളായത്.മതപരമായ ആശയ പ്രചാരണങ്ങൾക്ക് വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഭരണഘടനാ തത്ത്വങ്ങളുടെയും വിദ്യാഭ്യാസ ചട്ടങ്ങളുടെയും ലംഘനമാണെന്നും ഇതിനു കൂട്ട് നിന്നവർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button