Latest NewsNewsInternational

ഗായികയെ സദാചാരവിരുദ്ധ വീഡിയോയെ തുടര്‍ന്ന് ജയിലിലടച്ചു

കെയ്‌റോ: ഈജിപ്ഷ്യന്‍ ഗായികയെ സദാചാരവിരുദ്ധ വീഡിയോയെ തുടര്‍ന്ന് ജയിലിലടച്ചു. നാലു ദിവസത്തേക്കാണ് ഇവരെ ജയിലിലടച്ചത്. ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഗായിക ചോദ്യം ചെയാന്‍ വിട്ടു നല്‍കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടു. പ്രമുഖ ഗായികയായ ഷെയ്ം അഹമ്മദാണ് സംഭവത്തില്‍ പിടിയിലായത്.

കഴിഞ്ഞയാഴ്ച ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ വീഡിയോയിലൂടെ സദാചാരവിരുദ്ധമായി പെരുമാറി, ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് ഗായികയ്ക്കു എതിരെ ചുമത്തിയ കുറ്റം.

വീഡിയോയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. ഷെയ്ം അഹമ്മദ് അന്വേഷണസംഘത്തോട് ഡയറക്ടര്‍ മുഹമ്മദ് ജമാലാണ് ഇതിനു കാരണാക്കാരനെന്നു പറഞ്ഞു. സംവിധായകന്റെ കൈകളിലെ ഒരു ഉപകരണമായിരുന്നു ഞാന്‍. എന്റെ ചലനത്തെ നയിക്കുകയും ശരീര പ്രദര്‍ശനത്തിനു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു ഗായിക അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പിന്നീട് കോടതി സംവിധായകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
വീഡിയോയില്‍, 21 വയസ്സ് പ്രായമുള്ള യുവതിയായ ഗായിക അധ്യാപികയുടെ
വേഷത്തിലാണ് എത്തുന്നത്. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക വസ്ത്രങ്ങള്‍ ഊരി എറിയുകയും ഇതു കൂടാതെ ചില ലൈംഗിക ചേഷ്ടകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വീഡിയോ ദൃശ്യത്തിന്റെ ഉള്ളടക്കം ഈജിപ്ത് സമൂഹത്തിന് ദോഷകരമാണെന്നു പാര്‍ലമെന് അംഗം ജലാല്‍ ആവാര പറഞ്ഞു. ഇത്തരം നിലവാരം കുറഞ്ഞ രീതിയിലുള്ള കലാ സൃഷ്ടിക്കളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റം തെളിഞ്ഞാല്‍ ഷെയ്ം അഹമ്മദിനു മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഈജിപ്തിന്റെ സംഗീതജ്ഞരുടെ സംഘടന ഗായികയെ വിലക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button