ഗാസിയാബാദ്: ദേശീയ പതാകയുടെ മുകളില്‍ പാര്‍ട്ടി പാതക ഉയര്‍ത്തിയ നടപടി വിവാദമായി. ബി.ജെ.പി റാലിയുടെ ഭാഗമായിട്ടായിരുന്നു നടപടി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബിജെപി റാലിയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നതിനു തൊട്ടു മുമ്പാണ് വിവാദ നടപടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. മൈതാനത്തിനു മുമ്പിലെ ജവഹര്‍ ഗേറ്റിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പാതക സ്ഥാപിച്ചത്. ഇതു ഇവിടെ കെട്ടിയത് ദേശീയ പതാകയുടെ മുകളിലായിരുന്നു.
പ്രവര്‍ത്തകര്‍ പാര്‍ട്ടി പാതക കെട്ടിയ പ്രവര്‍ത്തി മാധ്യമ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരും നേരില്‍ കണ്ടു. ദേശീയ പതാകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയ ചിത്രം ആരോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രം അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം വലിയ വാര്‍ത്തയായി. തുടര്‍ന്ന് ജില്ലാ അധികൃതര്‍ എത്തി പാര്‍ട്ടി പതാക കവാടത്തില്‍ നിന്ന് നീക്കി. ഇതു വരെ ആര്‍ക്കു എതിരെയും സംഭവത്തില്‍ കേസ് എടുത്തിട്ടില്ല.
പതാക നിയമ (ഫ്‌ലാഗ് കോഡ്) പ്രകാരം ഇന്ത്യന്‍ ദേശീയ പതാകക്ക് മുകളിലോ സമാന്തരമോ ഒപ്പമോ മറ്റ് കൊടികളോ വസ്തുക്കളോ സ്ഥാപിക്കാന്‍ പാടില്ല. ഇതു ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
Post Your Comments