3,000 വർഷത്തോളം പഴക്കമുള്ള കൊട്ടാരം തടാകത്തിനടിയിൽ നിന്ന് കണ്ടെത്തി. തുർക്കിയിലെ വാൻ തടാകത്തിലാണ് പ്രാചീനമായ ഉറാട്ടുസംസ്കാരത്തിന്റെ ബാക്കിപത്രമായ കൊട്ടാരം കണ്ടെത്തിയത്. കറുപ്പ് കടലിന്റെയും കാസ്പിയൻ കടലിന്റെയും ഉത്തരഭാഗത്തുള്ള പാറകെട്ടുകൾ നിറഞ്ഞപ്രദേശത്താണ് കൊട്ടാരം ഉണ്ടായിരുന്നത്. പിൽകാലത്ത് ജലനിരപ്പ് ഉയർന്നതോടെ കൊട്ടാരവും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുകയായിരുന്നു.
കൂടുതൽ ആഴത്തിലേക്ക് ചെന്നാൽ കൊട്ടാരത്തിന്റെ ബാക്കിഭാഗങ്ങളും ഗ്രാമത്തിലെ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
Post Your Comments