യു.എ.ഇ ആരോഗ്യ മന്ത്രാലയം ഡോക്ടറുടെ കുറിപ്പുകളില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുന്നത് തടയാനായി പുതിയ നിയമം നിര്‍മാണം നടത്താന്‍ തീരുമാനിച്ചു. ബാക്ടീരിയ പ്രതിരോധം സൃഷ്ടിച്ച ഭീഷണിയെക്കുറിച്ച് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതിനു വലിയ പ്രധാന്യമുണ്ടെന്നു ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി അറിയിച്ചു. അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ബാക്ടീരിയയില്‍ മാറ്റങ്ങള്‍ക്കു കാരണമാകുന്നു. ഇതിലൂടെ ആന്റിബയോട്ടിക്കുകളെ ശരീരം പ്രതിരോധിരിക്കും,
രോഗപ്രതിരോധ സംവിധാനത്തിന്റെ ശോഷണത്തിനു കാരണമായി ആന്റിബയോട്ടിക്കുകളെ 50 മുതല്‍ 80 ശതമാനം വരെ പ്രതിരോധിക്കാന്‍ ഇതു കാരണമാകും. രോഗത്തിന്റെ കാലാവധി വര്‍ധിക്കാനും ചികിത്സ കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന നടപടിയാണിത്. ഇതു കാരണം മരണം വരെ സംഭവിക്കാം. വര്‍ഷം തോറും 700,000 ആളുകളാണ് ഇതു കാരണം ലോകവ്യാപമായി മരിക്കുന്നത്.
ആന്റിബയോട്ടിക്‌സിന്റെ ലോക അവബോധ വാരമെന്ന നിലയില്‍ എല്ലാ വര്‍ഷവും നവംബറില്‍ 16 മുതല്‍ 22 വരെ സമയം അനുവദിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.
നിര്‍ദ്ദേശിക്കപ്പെടാതെ തന്നെ ആന്റിബയോട്ടിക്കുകള്‍ വിതരണം ചെയ്യുന്നതിനാണ് പുതിയ നിയമം കൊണ്ടു വരാന്‍ കാരണം. ഫെഡറല്‍ നിയമത്തിന്റെ പുതിയ കരട് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഫഷനെ നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്നു ഡോ. അല്‍ അമീരി പറഞ്ഞു.
നിയമങ്ങളും പ്രാദേശിക നിയന്ത്രണങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളും പാലിക്കേണ്ടതുണ്ടെന്ന് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി വ്യക്തമാക്കി. ഇതിനായി ഡോക്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. മരുന്നിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തിയ കുറിപ്പടിയിയുടെ അടിസ്ഥാനത്തിലായിരിക്കണം മരുന്ന് വിതരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments