തിരുവനന്തപുരം: രാജ്ഭവനു സമീപം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പെണ്‍കുട്ടികളുടെയും നില ഗുരുതരമായി തുടരുന്നു. കാർ ഓടിച്ചിരുന്ന തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുമായ സുഭാഷ് നഗറില്‍ സുബ്രമഹ്മണ്യന്റെ മകന്‍ ആദര്‍ശ് (20) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. താല്‍ക്കാലിക രജിസ്ട്രേഷനിലുള്ള സ്കോഡ ഒക്ടാവിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
നാല് പേരാണ് കാറിലുണ്ടായിരുന്നത്. ആദ്യം ഓട്ടോയില്‍ ഇടിച്ച കാര്‍ പിന്നീട് നടപ്പാതയിലേക്ക് ഇടിച്ചുകയറി ആദ്യം തപാല്‍പ്പെട്ടിയും തുടര്‍ന്ന് ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചുതകര്‍ത്ത് മറിയുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് ഉള്ളിലുണ്ടായിരുന്നവരെ ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപ്പോഴേക്കും ആദര്‍ശ് മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന അനന്യ, ഗൗരി, ശിഖ എന്നിവരെ ഉടന്‍ തന്നെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
Post Your Comments