Latest NewsNewsInternational

കാണാതായ പ്രധാനമന്ത്രി തിരിച്ചെത്തി

പാരീസ്: കാണാതായ ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി തിരിച്ചെത്തി. ഇദ്ദേഹം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ വച്ച് സ്ഥാനം രാജി വച്ചിരുന്നു. പിന്നീടാണ് സൗദ് ഹരീരിയെ കാണാതായത്. ഇതോടെ ഒട്ടനവധി അഭ്യൂഹങ്ങളാണ് പരന്നത്. സൗദി സര്‍ക്കാര്‍ സൗദ് ഹരീരിയെ ബന്ദിയാക്കി എന്ന ആരോപണം ലെബനീസ് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദ് ഹരീരി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസിന്റെ ക്ഷണപ്രകാരമാണ് ഇദ്ദേഹം ഭാര്യ ലാറയുടെ ഒപ്പം പാരീസിലെത്തിയത്.

പ്രധാനമന്ത്രിയെ സൗദി ഭരണകൂടം ബന്ദിയാക്കി എന്ന ആരോപണവുമായി ലെബനീസ് സര്‍ക്കാര്‍ വന്നത് പ്രദേശത്ത് യുദ്ധ ഭീതിയുണര്‍ത്തിയിരുന്നു. സൗദ് ഹരീരിയെ ബന്ദിയാക്കി സൗദി യുദ്ധപ്രഖ്യാപനം നടത്തിയെന്നു ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള പ്രഖ്യാപിച്ചിരുന്നു. തന്നെ സൗദിയില്‍ ബന്ദിയാക്കി എന്ന പ്രചാരണം തെറ്റാണെന്നു ഹരീരി സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി സൗദി സന്ദര്‍ശനത്തിനിടെ ലെബനീസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് രാജി അറിയിച്ചിരുന്നു. പക്ഷേ രാജി സ്വീകരിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button