ദേർ അൽ സോർ: അഭയാർഥികളുടെ നേർക്ക് ചാവേർ ആക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. ദേർ അൽ സോർ നഗരത്തിൽ സിറിയയിൽ ആഭ്യന്തരയുദ്ധത്തിനിടെ അഭയാർഥികളാക്കപ്പെട്ടവർക്കു നേരെയുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 12 കുട്ടികൾ ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിരവധി പേരിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് നിരീക്ഷണ സംഘടന അറിയിച്ചു.
ഐഎസ് ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങൾ ചേർത്ത് രൂപീകരിച്ച ഖാലിഫേറ്റ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അതോടൊപ്പം തന്നെ ഈ മാസം മൂന്നിന് ദേർ അൽ സോർ നഗരത്തെ ഐഎസ് ഭീകര സംഘടനയുടെ പിടിയിൽനിന്നു മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.
Post Your Comments