Uncategorized

അ​ഭ​യാ​ർ​ഥി​ക​ളുടെ നേർക്ക് ചാ​വേ​ർ ആക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു

ദേ​ർ അ​ൽ സോ​ർ: അ​ഭ​യാ​ർ​ഥി​ക​ളുടെ നേർക്ക് ചാ​വേ​ർ ആക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തി​ൽ സി​റി​യ​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടെ അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്കു നേരെയുണ്ടായ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 12 കുട്ടികൾ ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. പ​രി​ക്കേ​റ്റ നി​ര​വ​ധി പേ​രിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രുമെന്ന് നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു.

ഐ​എ​സ് ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ൾ ചേ​ർ​ത്ത് രൂ​പീ​ക​രി​ച്ച ഖാ​ലി​ഫേ​റ്റ് അ​തി​ന്‍റെ അ​ന്ത്യ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നമുണ്ടായത്. അതോടൊപ്പം തന്നെ ഈ ​മാ​സം മൂ​ന്നി​ന് ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തെ ഐ​എ​സ് ഭീ​ക​ര സം​ഘ​ട​ന​യു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button