സ്വാമി ശരണ’ത്തിലെ `സ്വാ’ എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന `ആത്മ’ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.മ’ സൂചിപ്പിക്കുന്നത് ശിവനേയും `ഇ’ ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് `മി’ ആകുമ്പോള്‍ `ശിവശക്തി’ സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ `സ്വാ’യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു.
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ’ത്തിന്റെയും `പരമാത്മാ’വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു. ശം ബീജം ശത്രുസംഹാരം രേഫം ജ്ഞാനാഗ്‌നി വാചകം.
ശരണം’ എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ’ ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര’ എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം’ ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു.
മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.
Post Your Comments