Latest NewsKeralaNews

കെട്ടിടത്തിന് പിടിവലി:കൊമ്പ് കോർത്ത് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും

ജനറൽ ആശുപത്രി വളപ്പിൽ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതോടെ അക്കാദമിക് ബ്ലോക്കിനായി പണികഴിപ്പിച്ച അഞ്ചു നില കെട്ടിടത്തെ ചൊല്ലി തർക്കം മൂത്തു.കോടികൾ മുടക്കി പണികഴിപ്പിച്ച കെട്ടിടത്തിന്റെ അവകാശത്തെ ചൊല്ലി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റും തമ്മിലാണ് തർക്കം.

മെഡിക്കൽ കോളേജ് പദ്ധതി ഉപേക്ഷിച്ചതിനാൽ കെട്ടിടം ജനറൽ ആശുപത്രിക്ക് വിട്ടു നൽകണമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ ആവശ്യം .എന്നാൽ മുഖം തിരിച്ച് ഇരിക്കുകയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്.ജനറൽ ആശുപത്രി അസൗകര്യങ്ങളാൽ ബുദ്ധിമുട്ടുമ്പോഴാണ് ഈ കെട്ടിടം വെറുതെ കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button