വാഷിങ്ടണ്‍: മുങ്ങിക്കപ്പലുണ്ടാക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പലായിരിക്കും ഇത്.
38 നോര്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ ഉത്തരകൊറിയന്‍ നാവിക കപ്പല്‍നിര്‍മാണകേന്ദ്രത്തിന്റെ ഉപഗ്രഹദൃശ്യങ്ങളില്‍നിന്ന് ഈ നീക്കം വ്യക്തമാകുന്നതായി പറയുന്നു. 38 നോര്‍ത്ത് യു.എസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഉത്തരകൊറിയന്‍ കാര്യങ്ങള്‍ക്കായുള്ള വെബ്സൈറ്റാണ്.
നവംബര്‍ അഞ്ചിനു ഉത്തരകൊറിയയിലെ സിന്‍പോ സൗത്തിലുള്ള കപ്പല്‍നിര്‍മാണശാലയുടെ ചിത്രങ്ങളില്‍നിന്നാണ് 38 നോര്‍ത്ത് ഈ നിഗമനത്തിലെത്തിയത്. ഇക്കൊല്ലം മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ തുടര്‍ച്ചയായി സിന്‍പോയിലെത്തിക്കുന്നുണ്ട്.
എന്നാൽ മിസൈല്‍ വിക്ഷേപിക്കുന്നതിനുള്ള തയ്യാറെടുപ്പുകളൊന്നും മുങ്ങിക്കപ്പലില്‍നിന്ന് നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. യു.എസിലെത്താന്‍ ശേഷിയുള്ള ആണവമിസൈല്‍ തയ്യാറാക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം അന്താരാഷ്ട്രതലത്തില്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്.
Post Your Comments