തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തായ്‍ലൻഡിലാണ് അമല പോൾ എന്ന മറുപടിയാണു ലഭിച്ചത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉന്നതർ പറഞ്ഞു.
കഴിഞ്ഞ എട്ടിനു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പ്രാഥമികാന്വേഷണത്തിൽ പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രൈംബ്രാഞ്ചിനു ക്രമക്കേടു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും കൈമാറി.
Post Your Comments