Latest NewsNewsIndia

നാണക്കേടായി മെട്രോ സ്റ്റേഷനിലെ പീഡന ശ്രമം

ന്യൂഡല്‍ഹി: രാജ്യത്തിനു വീണ്ടും നാണക്കേടായി പീഡന ശ്രമം. ഇത്തവണ സംഭവം നടന്നത് ഡല്‍ഹിയിലെ ഐടിഒ സ്റ്റേഷനിലാണ്. 25 വയസുള്ള മാധ്യമപ്രവര്‍ത്തകയായ യുവതിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്. യുവതി സ്റ്റേഷനിലെ പടികള്‍ ഇറങ്ങി വരുന്ന അവസരത്തിലാണ് പീഡനം ശ്രമം നടന്നത്. യുവാവ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തന്നെ പിടിക്കാനായി ശ്രമിച്ച യുവാവിനെ തടഞ്ഞ മാധ്യമപ്രവര്‍ത്തകയെ പ്രതി കൈയേറ്റം ചെയ്തു.

യുവാവ് ആദ്യം ദേഹത്ത് തട്ടിയപ്പോള്‍ അറിയാതെ സംഭവിച്ചതായിരിക്കുമെന്നു യുവതി വിചാരിച്ചു. പക്ഷേ പിന്നീട് പിന്തുടര്‍ന്ന് യുവാവ് ഉപദ്രവിക്കാനായി തുടങ്ങിയതോടെ യുവതി ഇയാളെ പിന്തുടര്‍ന്ന് പിടിച്ചു.

സംഭവം സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. ഇതു പരിശോധിച്ച പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഡല്‍ഹി പാട്യാലഹൗസ് കോടതിയില്‍ ഹാജരാക്കി. കോടതി യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button