
കൊല്ലം•കൊല്ലം ജില്ലയില്‍ എസ്.ഡി.പി.ഐ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പി.എസ്.സി പരീക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. പകരം സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കും.
വെള്ളിയാഴ്ച വൈകിട്ട് ചവറയില്‍ എസ്.ഡി.പി.ഐ ബഹുജന്‍ മാര്‍ച്ചിന് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപമായിരുന്നു എസ്.ഡി.പി.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ നേതാക്കള്‍ക്കും അണികള്‍ക്കുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments