Latest NewsNewsIndia

കേന്ദ്ര സർക്കാരിനെതിരെ ബി. എം.എസ് റാലി ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നയങ്ങൾക്കെതിരെ ബി എം എസ് റാലി ഇന്ന് ഡൽഹിയിൽ.തൊഴിലാളികളുടെ അവകാശ പത്രിക അംഗീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ തൊഴിലുകൾ ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്ന് ബി എം എസ് അഖിലേന്ത്യാ പ്രസിഡന്റ്റ് സജി നാരായണൻ അറിയിച്ചു.

ആദിവാസി മേഖല മുതല്‍ ഇൻഷുറനൻസ് മേഖലവരെ ബി. എം.എസിനു കീഴിലുള്ള 44 ഫെഡറേഷനുകളിലെ നേതാക്കൾ റാലിക്ക് നേതൃത്വം നൽകും.കേരളത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാർ, ജനറൽ സെക്രട്ടറി എം.പി രാജീവൻ,സംഘടനാ സെക്രട്ടറി സി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തോളം പേർ റാലിയിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button