MollywoodCinema

സൗഹൃദവും പ്രണയവും ഇടകലർത്തി ഒരു ക്യാമ്പസ് കഥയുമായി അനൂപ് -ആസിഫ് കൂട്ടുകെട്ട്

അഞ്ച് വര്‍ഷത്തിനുശേഷം അനൂപ് മേനോനും ആസിഫ് അലിയും ഒരുമിക്കുകയാണ് ‘ബിടെക്’ എന്ന ചിത്രത്തിലൂടെ.നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ‘ബിടെക്’ സൗഹൃദവും പ്രണയവും ഇടകലര്‍ന്ന ഒരു ക്യാമ്പസ് ചിത്രം എന്നതിലുപരി ചില യഥാർത്ഥ സംഭവങ്ങളും ഉൾപ്പെടുത്തുന്നു .ഡിസംബര്‍ 25നാണ് ചിത്രീകരണം ആരംഭിക്കുക. ബംഗളുരുവിലും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ്. ചിത്രത്തില്‍ മധ്യവയസ്കന്റെ റോളാണ് അനൂപ് മേനോന്റേത്. 916, ഐ ലവ് മി, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിന് മുന്‍പ് ആസിഫും അനൂപും ഒരുമിച്ചഭിനയിച്ചത്. നിരഞ്ജനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പ്രശസ്ത സംവിധായകന്‍ വികെ പ്രകാശിന്റെ സംവിധാന സഹായിയായി എട്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ച മൃദുലിന്റെ ആദ്യ മുഴുനീള സിനിമയാണ് ബിടെക്.കൂടാതെ ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, കിളിപോയി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button