Latest NewsKerala

വായനാടിൽ കോടികണക്കിന് രൂപയുടെ കുഴൽപ്പണം പിടികൂടി

കല്‍പ്പറ്റ: വായനാടിൽ കോടികണക്കിന് രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ കല്‍പ്പറ്റ തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ കര്‍ണാടക ബസില്‍ കടത്താൻ ശ്രമിച്ച രു കോടി പതിനഞ്ച് ലക്ഷത്തിലേറെ രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍(53), രവി (62)എന്നിവരെ അറസ്റ്റ് ചെയ്തു. നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ നോട്ടുകൾ ശരീരത്തില്‍ കെട്ടിവെച്ച് ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. കേരള കർണാടക അതിർത്തി മുത്തങ്ങ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകള്‍ വഴി പണം കടത്തുന്നതും പിടികൂടുന്നതും തുടർകഥയാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button