വത്തിക്കാന്‍: സമ്മാനമായി കിട്ടിയ ആഡംബര വാഹനം മാര്‍പാപ്പ വില്‍ക്കുന്നു. ആഡംബര വാഹനമായ ലംബോര്‍ഗിനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ ഹുരാകേനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലേലം ചെയ്തു വില്‍ക്കുന്നത്. ഇതു ഇറാഖിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്. ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ തകര്‍ന്ന ഇറാഖിനെ സഹായിക്കാനാണ് ബുധനാഴ്ച സമ്മാനം കിട്ടിയ കാര്‍ വില്‍ക്കാന്‍ പാപ്പ തീരുമാനിച്ചത്. വെള്ള നിറത്തില്‍ സ്വര്‍ണനിറത്തിലുള്ള ഡീറ്റെയ്‌ലിങുമുളള ലംബോര്‍ഗിനിയാണിത്. ഇതു സമ്മാനിച്ചത് ലംബോര്‍ഗിനിയുടെ ഇറ്റലിയിലെ നിര്‍മ്മാതാക്കളാണ്.
ലംബോര്‍ഗിനി ഇതിനു അടിസ്ഥാന വില രണ്ട് കോടിയോളം രൂപയാണ് നിശ്ചയിച്ചത്. ഈ കാര്‍ മാര്‍പാപ്പയുടെ വീട്ടിലെത്തിയാണ് ലംബോര്‍ഗിനിയുടെ ഇറ്റലിയിലെ നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത്. ഈ കാര്‍ മാര്‍പ്പാപ്പ ആശിര്‍വദിച്ചു. ഇതു കൂടാതെ കാറില്‍ പാപ്പ ഒപ്പു രേഖപ്പെടുത്തി. ഇതു ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല മറിച്ച് വില്‍ക്കാനാണ് താത്പര്യമെന്നു പാപ്പ അറിയിച്ചു. അതു വഴി കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Post Your Comments