ഇസ്ളാമാബാദ് : ഭീകരത വളർത്തുന്നതിന്റെ പേരിൽ അന്താരാഷ്ട്രവേദിയിൽ ഒറ്റപ്പെട്ട പാകിസ്ഥാനു ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഏഷ്യൻ ഡെവലപ്പ് ബാങ്ക് സഹായം നിഷേധിച്ചിരുന്നു. പാക് അധീന കാശ്മീരിൽ ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ ഡാമിനാണ് ധനസഹായം നിഷേധിച്ചത്. എന്നാൽ 1400 കോടി രൂപയുടെ പദ്ധതിയായ ഡാം നിർമ്മാണത്തിന് സഹായ വാഗ്ദാനവുമായി ചൈന രംഗത്തെത്തി.
എന്നാൽ ചൈനീസ് സഹായം വേണ്ടെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ മാദ്ധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡാം നിർമ്മിക്കാനുദ്ദേശിച്ച സ്ഥലം തർക്ക പ്രദേശമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെ തുടർന്നാണ് എ ഡി ബി പാകിസ്താന് ധനസഹായം നിഷേധിച്ചത്. സിന്ധു നദിയിലാണ് 4500 മെഗാവാട്ടിന്റെ ഡാം പണിയാൻ ഉദ്ദേശിച്ചിരുന്നത്.
പാക് അധീന കശ്മീരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സാമ്പത്തിക സഹായം നൽകുന്നതിനെ ഇന്ത്യ തുടർച്ചയായി എതിർത്തിരുന്നു. ഡാം നിര്‍മ്മാണത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുളള ചൈനീസ് കമ്പനികളുടെ നിബന്ധനകള്‍ പാകിസ്ഥാന്റെ താല്‍പര്യത്തിന് വിരുദ്ധമായത് കൊണ്ടാണ് ചൈനീസ് സഹായം നിരസിച്ചതെന്ന് പാകിസ്ഥാന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments