Latest NewsKeralaIndiaNews

ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു

ജമ്മു കാശ്മീർ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു.

ജമ്മു കാശ്മീർ ആക്ടിങ് ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .കോളിളക്കം സൃഷ്‌ടിച്ച രാജൻ കേസിലും മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച കേസിലും ഉൾപ്പെടെ ശ്രദ്ധേയമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചു .കുറച്ചുകാലമായി കണ്ണൂർ കക്കാട് ആരായാൽത്തറയ്ക്ക് സമീപത്തെ വസതിയിൽ വിശ്രമത്തിലായിരുന്നു.കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം മലബാറിൽ നിന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയ ചുരുക്കം ചിലരിലൊരാളാണ് .കേരളത്തിന് പുറത്ത് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ആദ്യ മലയാളിയും അദ്ദേഹമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button