ന്യൂഡൽഹി : പാകിസ്ഥാന്റെയും,ചൈനയുടെയും അതിർത്തി മേഖലകളിലെ തന്ത്രപ്രധാന ഭാഗങ്ങളിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ ഇന്ത്യ.ഇതിനായി കശ്മീരിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിലും,അരുണാചൽ പ്രദേശങ്ങളിലുമായി ഇന്ത്യ 24 വിമാനത്താവളങ്ങളും,ഹെലിപ്പാഡുകളും തെരഞ്ഞെടുത്തിട്ടുണ്ട്. നാലു ദിവസം മുൻപും ദോക്ലമിൽ ഇന്ത്യൻ-ചൈനീസ് സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പുതിയ തീരുമാനം പ്രാധാന്യമർഹിക്കുന്നുണ്ട്.
യുദ്ധസമയത്ത് രാജ്യത്തിന്റെ മുഴുവൻ വിമാനങ്ങളും എയർപോർട്ടുകളും പ്രതിരോധ സേനയുടെ നിയന്ത്രണത്തിലായിരിക്കും.അതെ സമയം വടക്ക് പടിഞ്ഞാറന്‍ കശ്മീരില്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുളള സായുധവാഹനങ്ങള്‍ ഉപയോഗിച്ച് സേനയെ ശക്തമാക്കുമെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കി.
ഭാവിയിലെ പോരാട്ടങ്ങള്‍ സങ്കീര്‍ണമായിരിക്കും അതുകൊണ്ട് തന്നെ സൈന്യത്തെ ശക്തമാക്കേണ്ടതുണ്ടെന്നും ജലസേചനത്തിന് കനാല്‍ വന്നതിനാല്‍ സൈനിക യുദ്ധവാഹനങ്ങള്‍ കടന്ന് പോകാന്‍ ശേഷിയുളള പാലങ്ങള്‍ നിര്‍മ്മിക്കേണ്ട ആവശ്യകതയുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.
Post Your Comments